തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരാണ് കോവളം കൊട്ടാരം വിറ്റതെന്ന ആരോപണം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്.
2002 ജൂലൈ മാസത്തില്‍ കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരായിരുന്നുവെന്നും, ഇത്തരം വില്‍പനകള്‍ക്ക് ഇന്ത്യയിലാദ്യമായി ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിശ്ചയിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്നും തോമസ് ഐസക് വ്യക്തമാക്കി.