thomas isaac-container money issue

തിരുവനന്തപുരം:സംസ്ഥാനത്തേക്ക് രണ്ട് കണ്ടയ്‌നറില്‍ കള്ളപ്പണം വന്നെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സിപിഎമ്മിന് കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു

സംസ്ഥാനത്ത് നികുതി പിരിവ് ആകെ പാളിയിരിക്കുകയാണ്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാന്‍ കര്‍ശന നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ എറണാകുളം 29 മുതല്‍ ആരംഭിക്കുമെന്നും ഇതിനായി താനടക്കം എറണാകുളത്ത് ക്യാംപ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top