തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതു മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നോക്കാതെ അതിവൈകാരിക അഭിനയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം അഭിനയം നിര്‍ത്തണമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.
ആളുകളുടെ പ്രശ്നം പരിഹരിക്കുന്നതിനു പകരം വൈകാരികത അഭിനയിക്കുകയാണ് മോദി ചെയ്യുന്നത്. ആശ്വാസനടപടികള്‍ കൈക്കൊള്ളണം.
പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള കാലാവധി നീട്ടി നല്‍കണം. കൂടുതല്‍ മേഖലകളില്‍ ഉപയോഗിക്കാനും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് തന്റെ പ്രതികരണം അറിയിച്ചത്.
50 ദിവസങ്ങള്‍ കൂടി വേണമായിരുന്നുവെങ്കില്‍ എന്തിന് അര്‍ദ്ധരാത്രി പൊടുന്നനെ നോട്ടുകള്‍ പിന്‍വലിച്ചു ? പഴയ നോട്ടുകള്‍ റദ്ദാവാന്‍ ഒരു മാസം മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടക്കുന്ന ശുദ്ധീകരണം നടക്കുമായിരുന്നു.
കള്ളനോട്ടുകള്‍ ഇല്ലാതാവും . പണമായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തില്‍ സിംഹപങ്കും വെളിച്ചത്ത് വരും . കള്ളപ്പണം വെളുപ്പിക്കാന്‍ ഇന്ന് ലഭിക്കുന്ന സൗകര്യങ്ങളെ മുന്നറിയിപ്പ് നല്കി കൊണ്ട് ലഭ്യമാക്കിയിരുന്നുവെങ്കിലും ഉണ്ടാകുമായിരുന്നുള്ളൂ . ഫലം ഒന്ന് തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒറ്റക്കാര്യം കൂടി ചെയ്താല്‍ മതി . സ്വര്‍ണ്ണം, ഭൂമി തുടങ്ങിയ വന്‍കിട ഇടപാടുകളുടെ കൃത്യമായ വിവരങ്ങളും സ്രോതസ്സുകളും ഇടപാടുകാര്‍ രേഖപ്പെടുത്തണം എന്നത് നിര്‍ബന്ധമാക്കണം . ഇത് ചെയ്യുന്നതിന് പകരം എന്തിന് ഈ അര്‍ദ്ധരാത്രി നാടകം എന്നും തോമസ് ഐസക് ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം