തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ്ഘടന മുരടിപ്പിനെ അഭിമുഖീകരിക്കുകയാണെന്ന് ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നത് സാമ്പത്തിക മുരടിപ്പ് വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടിക്കു കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
ചെക്ക് പോസ്റ്റുകള്‍ ഇല്ലാത്തതത് പരിശോധന അസാധ്യമാക്കുന്നുവെന്നും കിട്ടുന്ന നികുതി വാങ്ങി പെട്ടിയില്‍ വെച്ച് സ്വസ്ഥമായി ഇരിക്കാനേ നികുതി വകുപ്പിനും സാധിക്കുകയുള്ളൂവെന്നും അതിനാല്‍ ചെലവു ചുരുക്കല്‍ എന്നത് ആത്മഹത്യാ പരമാണെന്നും മന്ത്രി വ്യക്തമാക്കി.