തിരുവനന്തപുരം: സംസ്ഥാനത്തിന് ഗുണകരമായ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ചര്‍ച്ച നടക്കുന്നതിനാലാണ് ജിഎസ്ടി പാസാക്കാന്‍ വൈകുന്നതെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്.
ജിഎസ്ടി പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളം വിളിക്കണമോ, ഓര്‍ഡിനന്‍സ് ഇറക്കണോയെന്ന കാര്യം അടുത്ത മന്ത്രിസഭ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി നികുതി, ചെക്ക് പോസ്റ്റുകള്‍ എന്നിവ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ലോട്ടറിയില്‍ 28 ശതമാനം നികുതി വേണമെന്നും ചെക്ക് പോസ്റ്റുകള്‍ തുടരണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യമെന്നും തോമസ് ഐസക് നിയമസഭയെ അറിയിച്ചു