Thomas isaac-media study

തിരുവനന്തപുരം: എല്ലാ പൗരന്‍മാര്‍ക്കും മാധ്യമ സാക്ഷരത അനിവാര്യമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളില്‍ വരുന്നത് വിമര്‍ശനപരമായി വിശകലനം ചെയ്തു വിലയിരുത്താനാകണം. മാധ്യമസാന്ദ്രത ഏറെയുള്ള ഇന്ന് നാനാതരം വാര്‍ത്തകള്‍ക്ക് നടുവിലാണ് നാം. മാധ്യമങ്ങളുടെയും സാങ്കേതികവിദ്യയുടെയും വികാസത്തിനൊപ്പം ആഗോളതലത്തില്‍തന്നെ മാധ്യമ ഉടമസ്ഥതയില്‍ കേന്ദ്രീകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

Top