thomas isaac-note ban

കൊച്ചി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിന്റെ അഭിപ്രായം വ്യക്തിപരമാണ്. ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് തടസ്സമുണ്ടാവില്ല.

എന്നാല്‍ അടുത്ത മാസം ഇതില്‍ തടസ്സമുണ്ടായേക്കാം. ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുര്‍വാശി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Top