തിരുവനന്തപുരം: കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്ന് ആവര്‍ത്തിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ബാക്കി സംസ്ഥാനങ്ങള്‍ക്ക് നിരവധി പാക്കേജുകള്‍ കൊടുത്തപ്പോഴും കേരളത്തെ അവഗണിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.
കേരളത്തിന് നല്‍കിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറയുന്നത് കളളക്കണക്കാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ബോധപൂര്‍വം സംസ്ഥാനത്തെ അവഗണിക്കുകയാണ്. കേന്ദ്രം തരുന്നത് പോക്കറ്റില്‍ നിന്നുളള പണമല്ല. വാറ്റ് വന്നപ്പോള്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറഞ്ഞു. നികുതി വരുമാനം കൂടിയാല്‍ പ്രശ്നമുണ്ടാകില്ല. നികുതിയില്‍ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കുറയുകയാണ്. ഇത് മറ്റു സംസ്ഥാനങ്ങളിലും ഇങ്ങനെയാണ്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ പശ്ചാത്തലവികസനം വേണമെന്ന ലക്ഷ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവരല്ല. കേരളത്തില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നീ മേഖലയില്‍ വികസനമുണ്ടായിട്ടുണ്ട്. ധാരാളം പണം ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.