കോഴിക്കോട് : നിയമസഭയിലെന്നതുപോലെ കോടതി വാര്‍ത്തകളും സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി ടി.എം. തോമസ് ഐസക്.
ഇത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. കുറ്റക്കാരുണ്ടെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പദ്ധതിയുടെ ആശയരൂപീകരണ ശില്‍പശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.