തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ രജിസ്‌ട്രേഷനിലൂടെ ഓടുന്ന കാറുകളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയെന്ന് ധമന്ത്രി ടി എം തോമസ് ഐസക്.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന 5000 കാറുകളുടെ പട്ടികയാണ് ഇതിനോടകം തന്നെ തയ്യാറാക്കിയിരിക്കുന്നത്.
പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച് കേസുകള്‍ പുറത്തായപ്പോള്‍ പല പ്രമുഖരും നികുതി അടയ്ക്കാന്‍ തുടങ്ങിയതായും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും നികുതി വരുമാനം കുത്തനെ താഴേക്ക് പോയിരിക്കുകയാണെന്നും, എന്നാല്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ് പുറത്തെത്തിയതോടെ മോട്ടോര്‍ വാഹന നികുതി മാത്രം 22 ശതമാനം കൂടിയെന്നും, നിയമ ലംഘനമാണെന്ന് അറിയാതെയാണ് പലരും പോണ്ടിച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളെ വാഹന രജിസ്‌ട്രേഷനായി ആശ്രയിക്കുന്നതെന്നും, ഇത് മനപ്പൂര്‍വ്വമെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരത്തിലുള്ള രജിസ്‌ട്രേഷനിലൂടെ ലക്ഷങ്ങള്‍ ലാഭം ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന ആളുകളുടെ ചിന്തയും വ്യാജരജിസ്‌ട്രേഷനു കാരണമാകുന്നുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.