തിരുവനന്തപുരം: കെ.എം എബ്രഹാമിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്.
അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം, സഹാറ കേസില്‍ കെ.എം എബ്രഹാമിന്റെ ഈ നിലപാട് തെളിഞ്ഞതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
നികുതിവകുപ്പില്‍ അദ്ദേഹത്തിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നു. പിഴവുവന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.