ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ജിഎസ്ടി കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.

മാത്രമല്ല, ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം കൊയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

150 കമ്പനികളുടെ 535 ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ഇന്ത്യയില്‍ കുത്തക കമ്പനികളെ നിയന്ത്രിക്കാനാകുന്നില്ലെന്നും, നികുതി ഭാരം കുറഞ്ഞിട്ടും വില കുറയ്ക്കുന്നില്ലെന്നും, ചെറുകിടക്കാര്‍ക്കുണ്ടായ പ്രശ്‌നങ്ങളാണ് കൂടുതലെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

Top