തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം സുഗമമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടണ്ട്. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്ന് തന്നെ പാസാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രഷറികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സാലറി ചലഞ്ചിലുണ്ടായ ആശയക്കുഴപ്പം മൂലം പലയിടങ്ങളിലും ശമ്പള വിതരണം തടസപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ധനകാര്യ വകുപ്പ് ഇറക്കിയ സര്‍ക്കുലറിലെ ആശയക്കുഴപ്പമാണ് ശമ്പളം വൈകാന്‍ കാരണമായതെന്നാണ് സൂചന.