തിരുനവന്തപുരം: സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളത്തിലെ ജനങ്ങള്‍ നേരിട്ടത്. ഇന്ന് സംസ്ഥാനം അതിജീവനത്തിന്റെ പാതയിലാണ്. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തിനെ ദുരിതകയത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചത്. ഇതിനിടയില്‍ ദുരിതത്തില്‍ സഹായിച്ച കൃഷ്ണകുമാരിയുടെ നിസ്സ്വാര്‍ഹ പരിശ്രമത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്നലെ ചങ്ങനാശ്ശേരിയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ആദ്യം അന്വേഷിച്ചത് കൃഷ്ണകുമാരിയെ ആണ് എന്നു പറഞ്ഞാണ് തോമസ് ഐസക്കിന്റെ പേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ചങ്ങനാശ്ശേരി മുന്‍ മുന്‍സിപ്പല്‍ ചെയര്‍ പെഴ്‌സണാണ് കൃഷ്ണകുമാരി. പതിന്നാല് മുതല്‍ നാല് ദിവസം നീണ്ട അതിസാഹസീകമായ രക്ഷപെടുത്തലുകളുടെ 88 പേരെയാണ് കൃഷ്ണകുമാരി കൊച്ചുവള്ളങ്ങളില്‍ രക്ഷപെടുത്തി എന്നാണ് പോസ്റ്റില്‍ മന്ത്രി പറുന്നത്.
ഊരുക്കരി , മിത്രക്കരി ,പുതുക്കരി എന്നിവിടങ്ങളിലെ കൈത്തോടുകളിലൂടെ കൊതുമ്പുവള്ളങ്ങളില്‍ ചെന്ന് ആളുകളെ രക്ഷപെടുത്തി വലിയ വള്ളങ്ങള്‍ എത്തുന്ന കരകളില്‍ എത്തിക്കുക ആയിരുന്നു കൃഷ്ണകുമാരി. കൃഷ്ണകുമാരിയുടെ ധീരതനിറഞ്ഞ പ്രവര്‍ത്തിയെക്കുറിച്ച് പറയുകയാണ് തോമസ് ഐസക്ക് തന്റെ ഫേസാബുക്കില്‍ പോസ്റ്റില്‍. ചങ്ങനാശ്ശേരിയിലെ ക്യാമ്പില്‍ കൃഷ്ണകുമാരിക്കൊപ്പം ഇരുന്ന് കുശലം പറയുന്ന് ഫോട്ടോയും മന്ത്രി പങ്കുവെച്ചിരുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്