കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തോട് കേന്ദ്രത്തിന് കടുത്ത അവഗണന; ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തിനോട് കടുത്ത വിവേചനമാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്.

പദ്ധതികളില്‍ കേന്ദ്ര വിഹിതം അനുവദിക്കുന്നതിന് ഏറ്റവും വലിയ അവഗണനയാണ് നേരിടുന്നത്. ജനസംഖ്യാനുപാതികമായി പദ്ധതികള്‍ ലഭിക്കുന്നില്ല എന്നത് ദുരവസ്ഥയാണെന്നും ധനമന്ത്രി ചോദ്യോത്തര വേളയില്‍ കുറ്റപ്പെടുത്തി.

നികുതിയിളവ് ഇല്ലാതെ തന്നെ കെഎസ്ആര്‍ടിസി ഈ വര്‍ഷം ലാഭത്തിലാകുമെന്നും ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Top