തിരുവനന്തപുരം: രാജ്യം ആദരവോടെ കാണുന്ന വിപ്ലവ നായകന്‍ എ.കെ.ജിയെ ബാലപീഢകന്‍ എന്ന് ആക്ഷേപിച്ച കോണ്‍ഗ്രസിലെ വി.ടി ബല്‍റാം എം.എല്‍.എക്ക് ബജറ്റിലൂടെ എ.കെ.ജി സ്മാരകത്തിന് 10 കോടി അനുവദിച്ച് തോമസ് ഐസക്കിന്റെ തിരിച്ചടി. എ.കെ.ജിയുടെ ജീവിതവും സമരങ്ങളും ജനങ്ങള്‍ക്ക് പഠിക്കാനുതകും വിധമാണ് ജന്‍മനാടായ പെരളശേരിയില്‍ സ്മാരകം ഉയരുക.
തൊഴില്‍ സമരത്തില്‍ നിരാഹാരം കിടന്ന് എ.കെ.ജിയുടെ ആര്യോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ടപ്പോള്‍ മൂവായിരത്തോളം തൊഴിലാളികള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ ഉപ്പുവാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ എന്റെ ആരോഗ്യമാണോ പ്രശ്‌നമെന്ന് ക്ഷുഭിതനായ എ.കെ.ജിയെ അനുസ്മരിച്ചാണ് തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ സ്മാരകത്തിന് തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
ഭരണപക്ഷനിര നിറഞ്ഞ കൈയ്യടികളോടെയാണ് പ്രഖ്യാപനത്തെ സ്വീകരിച്ചത്.ബല്‍റാമിന്റെ എ.കെ.ജി വിരുദ്ധ പ്രസ്താവനയെ കോണ്‍ഗ്രസ് നേത്വത്വം നേരത്തെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ബല്‍റാം ഇപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്.
റിപ്പോര്‍ട്ട്: എം വിനോദ്