വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രം തൊടുന്യായം പറയുന്നു എന്ന് ധനമന്ത്രി

thomas-issac

തിരുവനന്തപുരം: വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രം തൊടുന്യായം പറഞ്ഞ് തടസ്സം നില്‍ക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനങ്ങള്‍ക്ക് ധനസഹായം എത്തിക്കുന്നതിനാവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍, പൊതുവായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണമാണ് കേരളം നേരിടുന്ന വെല്ലുവിളി. ഇതിന് ഏറ്റവും ചുരുങ്ങിയത് ഇരുപത്തി അയ്യായിരം കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു.

ഇത് സംസ്ഥാന സര്‍ക്കാരിന് സമാഹരിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണം. ലോകബാങ്കില്‍ നിന്നും, ഐക്യരാഷ്ട്രസഭയുടെ സംഘടനകളില്‍ നിന്നെല്ലാം വായ്പ ലഭിയ്ക്കും. എന്നാല്‍ വായ്പ പരിധി 25,000 ആയി എങ്കിലും ഉയര്‍ത്തിയാല്‍ മാത്രമേ ഇത് സാധിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോള്‍ 3 ശതമാനം മാത്രമാണ് വായ്പ എടുക്കാന്‍ സാധിക്കുക. ഇത് രണ്ട് വര്‍ഷത്തേയ്ക്ക് 4 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തണം.

കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റാന്‍ ആവശ്യമായ എല്ലാ സമ്മര്‍ദ്ദവും കേരളത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും തോമസ് ഐസക്ക് പറഞ്ഞു. കടലോരത്തിനു വേണ്ടിയും മലയോരത്തിനു വേണ്ടിയും അപ്പര്‍ കുട്ടനാടിനു വേണ്ടിയും പ്രത്യേകം പ്രത്യേകം പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top