ആലപ്പുഴ: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
ഹൈലൈറ്റ്‌സ് പുറത്തായത് മനപ്പൂര്‍വ്വമല്ലെന്നും സ്റ്റാഫിന് അബദ്ധം പറ്റിയതാണെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് ബജറ്റിലെ വരവ് ചെലവ് കണക്കുകള്‍വരെ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ബജറ്റ് തയ്യാറാക്കിയ സമയങ്ങളില്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിശ്വസ്ഥനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.