തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
ഒരു ആരോഗ്യ സഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. യുഡിഎഫ് സ്ഥാനമൊഴിയുമ്പോള്‍ 391 കോടിരൂപ കുടിശിക ഉണ്ടായിരുന്നു. ബജറ്റില്‍ അനുവദിച്ച തുകയേ നല്‍കിയുള്ളൂ. അധികതുക ക്ലയിം കുടിശികയായി. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
കാരുണ്യയില്‍ 854 കോടിയുടെയും സുകൃതത്തില്‍ 18 കോടിയുടെയും കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇത്രയും തുക കുടിശ്ശിക വന്നതോടെ സൗജന്യചികിത്സാപദ്ധതികള്‍ തകിടം മറിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 192 കോടിയും സ്വകാര്യ ആശുപത്രികള്‍ക്ക് 662 കോടിയുമാണ് നല്‍കാനുള്ളത്.
അതേസമയം പദ്ധതികളെല്ലാം കൂടി യോജിപ്പിച്ച് പുതിയ ഇന്‍ഷുറന്‍സ് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവുംപ്രധാനപ്പെട്ട പദ്ധതികളായിരുന്നു കാരുണ്യയും സുകൃതവും. ഇവക്കായി ആരംഭിച്ച കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം പൊതുഫണ്ടില്‍ ലയിപ്പിച്ചതാണ് പണലഭ്യത ഇല്ലാതാക്കിയെതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.