തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചുവെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക്. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. സംസ്ഥാന സര്‍ക്കാരും ചിലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
നിലവിലെ സാമ്പത്തിക സാഹചര്യം നേരിടാന്‍ ബജറ്റ് പ്രാപ്തമല്ല. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുമെന്ന വാഗ്ദാനം പൊള്ളയാണ്.
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.