തിരുവനന്തപുരം: മാലിന്യനിര്‍മാര്‍ജനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വമാണെന്നു ധനമന്ത്രി തോമസ് ഐസക്.
മാലിന്യനിര്‍മാര്‍ജനം തദ്ദേശസ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല.
മാലിന്യം പണമാണെന്ന തിരിച്ചറിവില്‍ ഇത് സംസ്‌കരിക്കാന്‍ പദ്ധതികളുണ്ടാവണം. വളം, ഇന്ധനം എന്നിങ്ങനെ മാലിന്യം സംസ്‌കരിക്കാം. ഇ മാലിന്യങ്ങളുടെ സംസ്‌കരണത്തിനും പദ്ധതികളുണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സ്യ, മാംസ മാര്‍ക്കറ്റുകളോടു ചേര്‍ന്ന് സംസ്‌കരണ കേന്ദ്രങ്ങള്‍ ഉണ്ടാക്കണമെന്നും ജലസ്രോതസുകള്‍ മലിനമാകാന്‍ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യനിര്‍മാജന സാധ്യതകള്‍ സംബന്ധിച്ച് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്‌സി) നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു തോമസ് ഐസക്.