തിരുവനന്തപുരം: വാളയാര്‍ ചെക്ക്‌പോസ്റ്റിനെ അഴിമതി മുക്തമാക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. ചെക്ക്‌പോസ്റ്റുകളിലെ അഴിമതി അവസാനിപ്പിച്ച് അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. നികുതി വെട്ടിപ്പ് തടഞ്ഞ് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ 12 ഇന കര്‍മപദ്ധതികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തത്സമയ ബില്‍ അപ്‌ലോഡിംഗിനായി നിയമനിര്‍മാണം നടത്തും. ആകെ 12,608 കോടി രൂപയാണ് നികുതി കുടിശ്ശിക ഇനത്തില്‍ സര്‍ക്കാരിന് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ 7,000 കോടിയില്‍ പരം തര്‍ക്കത്തിലാണുള്ളത്. ബാക്കി തുക തര്‍ക്കമില്ലാതെ കിടക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പിരിച്ചെടുക്കാത്തതെന്നു തനിക്ക് അറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.