തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് ധനമന്ത്രി ഡോ.തോമസ് ഐസക് സ്വന്തമാക്കി.
2 മിനിറ്റും 57 സെക്കന്റെും നീണ്ടു നിന്നതായിരുന്നു.മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ് ഇന്ന് തോമസ് ഐസക് മറികടന്നത്.
ഈ വര്‍ഷം തന്നെ ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരണത്തിലായിരുന്നു മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ ചാണ്ടി കേരള നിയമസഭയുടെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണത്തിനുള്ള റെക്കോര്‍ഡ് സ്വന്തമാക്കിയത്.2 മണിക്കൂറും 54 മിനിട്ടും നീണ്ട് നിന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് അവതരണം.
ബാര്‍കോഴ ആരോപണത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി മന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി യുഡിഎഫ് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.
മാണിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് അന്ന് ഉമ്മന്‍ ചാണ്ടി തകര്‍ത്തത്. 2013 ല്‍ രണ്ട് മണിക്കൂറും 50 മിനിട്ടും നീണ്ടുനിന്ന ബജറ്റ് അവതരണത്തിലൂടെയായിരുന്നു മാണി റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നത്.