തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരില്‍ വിലകൂട്ടാന്‍ അനുവദിക്കില്ലെന്നും എംആര്‍പിക്കു മുകളില്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.
സിനിമാ ടിക്കറ്റുകള്‍ക്ക് വില തോന്നിയ പോലെ കൂട്ടുന്നത് തിരുത്തണമെന്നും കോഴിയിറച്ചി കിലോ 87 രൂപയ്ക്ക് തന്നെ വില്‍ക്കണമെന്നും നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച്ച മുതല്‍ ഇത് നിര്‍ബന്ധമാക്കുന്നതായി അറിയിച്ചു.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നിരവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞെന്നും നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജി.എസ്.ടി.യുടെ പേരില്‍ ജനത്തില്‍നിന്ന് നികുതിയായി പണം ഈടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 3500 ഹോട്ടലുകളില്‍ 2500 എണ്ണം മാത്രമാണ് വാറ്റ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്. അതിനാല്‍ ജി.എസ്.ടി. പിരിക്കാന്‍ അവര്‍ക്ക് മാത്രമേ അര്‍ഹതയുള്ളു എന്നും വ്യക്തമാക്കി.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.