അഭയ കേസില്‍ നിരപരാധിയാണെന്ന് ഫാ.തോമസ് കോട്ടൂര്‍

കൊച്ചി: അഭയ കേസില്‍ നിരപരാധിയാണെന്ന് പ്രതി ഫാ. തോമസ് എം. കോട്ടൂര്‍. കോടതി വിധിയില്‍ ഒന്നും പറയാനില്ല. ദൈവം കൂടെയുണ്ട്. കുറ്റം ചെയ്തിട്ടില്ല. നിരപരാധിയാണ്. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ പറഞ്ഞു.

അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

Top