മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന തോമസ് ഉണ്ണിയാടന്റെ ഹർജി തള്ളി

കൊച്ചി: മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി തള്ളി. ഹർജിയിൽ മതിയായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസർ അല്ലാതിരിന്നിട്ടും പ്രൊഫസർ എന്ന പേരിൽ വോട്ട് ചോദിച്ചു ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടിയെന്നാണ് ഹർജിയിൽ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ തടസ്സവാദം കോടതി അംഗീകരിച്ചു.

Top