ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്: തുടർ നടപടികൾ സ്റ്റേ ചെയ്തു

കൊച്ചി: മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. നാളെ വിചാരണ തുടങ്ങാനിരിക്കെ ഒരു മാസത്തേക്കാണ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്ന ആൻറണി രാജുവിന്റെ ഹരജിയിലാണ് കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ആവശ്യം.

മയക്കുമരുന്ന് കേസിലെ പ്രതിയായ ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ വർഷങ്ങളായി യാതൊരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Top