തമിഴ്‌നാട്: തൂത്തുക്കുടി വെടിവെയ്പ്പില്‍ ദേശീയ മനഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തില്‍ ചീഫ്‌സെക്രട്ടറിയും, ഡിജിപിയും വിശദീകരണം നല്‍കേണ്ടതാണ്.
തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂുപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി വിപുലീകരിക്കുന്നതിനെതിരെ മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് വെടിവെച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവം റിട്ട ജഡ്ജി അരുണ ജഗദീഷ് അന്വേഷിക്കും.