ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബന്ദ് നടത്തുക. വേദാന്ത സ്റ്റെര്‍ലൈറ്റ് ഫാക്ടറിയുടെ വിപുലീകരണത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി രാജിവയ്ക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഡിഎംകെ, കോണ്‍ഗ്രസ്സ്, സിപിഐ, സിപിഎം, ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്