തമിഴ്‌നാട്: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനികാന്തും,കമല്‍ഹാസനും. രണ്ടു നടന്മാരും പരസ്യമായി പൊലീസ് വെടിവെയ്പ്പിനെതിരെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള രണ്ടു നടന്മാരും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്. രണ്ടുപേരുടെയും പരസ്യമായ വിമര്‍ശനം സര്‍ക്കാരിനും അടിയാണ്. സര്‍ക്കാരിന്റെ പ്രതിഛായ നശിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോയെന്നാണ് മറ്റ് രാഷ്ട്രീയ നേതൃത്വവും സാകൂതം വീക്ഷിക്കുന്നുണ്ട്.
തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസനും രംഗത്തെത്തി. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ആരാണ് ഈ വെടിനിര്‍ത്തലിന് ഉത്തരവിട്ടതെന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ പറഞ്ഞു. കേവലം നഷ്ടപരിഹാരം പ്രഖ്യാപിക്കുക എന്നത് ഒരു പരിഹാരമല്ലെന്നും അദ്ദേഹം ആരോപിച്ചു. തൂത്തുക്കുടിയിലെ ജനറല്‍ ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
We must know who ordered this firing. It is not me but the victims who are demanding this. Merely announcing compensation isn't a solution. This industry must be shut & this is what people demand: Kamal Haasan after meeting people who were injured in #SterliteProtest yesterday pic.twitter.com/43mntezXxH
— ANI (@ANI) May 23, 2018
തൂത്തുക്കുടിയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നടന്‍ രജനികാന്തും പറഞ്ഞു.’തൂത്തുക്കുടിയുടെ സമാധാനപരമായ ജീവിതം നശിപ്പിച്ചതിന് ഉത്തരവാദികള്‍ ഗവണ്‍മെന്റാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 20 പേരാണ് കരിങ്കല്ലില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ചില വാഹനങ്ങള്‍ അഗ്‌നിക്കിരയായി. നഗരത്തിലെ കടകളും തീയിട്ടു നശിപ്പിച്ച നിലയിലാണ്.
കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പരുക്കേറ്റവരെ തൂത്തുക്കുടി ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ അപലപിച്ച് സാമൂഹ്യരാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 12 പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.