ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് പിന്തുണയുമായി യോഗാഗുരു ബാബാ രാംദേവ് രംഗത്ത്. പ്ലാന്റിന്റെ ഓപ്പറേറ്ററായ വേദാന്താ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ അഗര്‍വാളിനെയും ഭാര്യയെയും ലണ്ടനില്‍ വെച്ചു കണ്ട ശേഷമാണ് അദ്ദേഹം ട്വിറ്ററിലൂടെ പിന്തുണ വ്യക്തമാക്കിയത്.
(1/2) Met @AnilAgarwal_Ved ji during my London visit. I salute his contribution in the national building process by creating lacs of jobs and economic prosperity pic.twitter.com/dcmMCcvTg0
— Swami Ramdev (@yogrishiramdev) June 25, 2018
അനില്‍ അഗര്‍വാള്‍ വേദ്ജിയെ എന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ കണ്ടു. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയും സൃഷ്ടിച്ചതിലൂടെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. വേദാന്താ ഗ്രൂപ്പിന്റെ ദക്ഷിണേന്ത്യയിലുള്ള ഒരു പ്ലാന്റില്‍ നിഷ്‌കളങ്കരായ പ്രദേശവാസികളിലൂടെ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനക്കാര്‍ കോലാഹലം സൃഷ്ടിച്ചു. രാജ്യത്തിന്റെ പുരോഗതിക്കുള്ള ക്ഷേത്രങ്ങളാണ് വ്യവസായങ്ങള്‍. അവ പൂട്ടരുത്, രാംദേവ് പറയുന്നു.