തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവര്‍ത്തിച്ച് എംവി ഗോവിന്ദന്‍ അത് അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.തട്ടിപ്പിന് അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല.ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കരുത്.അഖില്‍ സജീവന്‍ ഉള്‍പ്പടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്.ജി സുധാകരന്റെ കരുവന്നൂര്‍ ഇഡി പരാമര്‍ശത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
നിയമനക്കോഴ കേസില്‍ മുഖ്യ ആസൂത്രികര്‍ റഹീസ് ഉള്‍പ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖില്‍ സജീവ് പൊലീസിന് നല്‍കിയ മൊഴി. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയല്‍ ആള്‍മാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖില്‍ പറഞ്ഞു. എന്നാല്‍ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കം മൊഴികള്‍ പൊലീസ് വിശ്വസിക്കുന്നില്ല. പരാതിക്കാരനായ ഹരിദാസന്‍ ഒളിവില്‍ പോയെന്നും കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. അതേസമയം, അഖില്‍ സജീവ് ഉള്‍പ്പെട്ട സ്‌പൈസസ് ബോര്‍ഡ് തട്ടിപ്പ് കേസില്‍ യുവമോര്‍ച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേര്‍ത്തു.