അസംഗഢ് : ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഇത്തരക്കാരുടെ മുഖം വെളിച്ചത്തു കൊണ്ടുവരുമെന്നും സംസ്ഥാനത്തെ 22 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അസംഗഢില്‍ 552 കോടി ചെലവില്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസംഗഢില്‍ ജാതീയതയും വര്‍ഗീയതയും ഭീകരവാദവും പടര്‍ന്നിരിക്കുകയായിരുന്നു. മുന്‍ സര്‍ക്കാരുകളുടെ പിടിപ്പുകേടു കൊണ്ടാണ് ഇത്തരം വിഷം പടര്‍ന്നുപിടിച്ചത്. സംസ്ഥാനത്തെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാനായിരുന്നു കഴിഞ്ഞ ഒന്‍പതു മാസമായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും അനുയോജ്യമായ പദ്ധതികളും സര്‍ക്കാര്‍ ലക്ഷ്യമിടുന്നണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.