ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേരള ഹൗസിന്റെ നമ്പറിലേക്ക് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച നമ്പറടക്കം മെസേജ് അയക്കണമെന്ന് സര്‍ക്കാര്‍.
കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഒറ്റപ്പെട്ടു പോയവരുമാണ് മെസേജ് അയക്കേണ്ടത്. നോര്‍ക്ക ഐഡി. പേര്, student or not എന്ന ഫോര്‍മാറ്റില്‍ 7289940944, 8800748647 എന്നീ നമ്പറുകളിലേക്കാണ് മെസേജ് അയക്കേണ്ടത്.
വിവരങ്ങള്‍ മെയ്16ന് രാവിലെ 8 മണിക്ക് മുമ്പായി ഈ നമ്പറില്‍ അയച്ചിരിക്കണം. ഏതിലെങ്കിലും ഒരു നമ്പറില്‍ മെസേജ് അയച്ചാല്‍ മതിയെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു.