സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്ന് അമലാ പോളിന്റെ വെളിപ്പെടുത്തല്‍. തനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അമല പറഞ്ഞു.
ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് ഏതൊരു പെണ്‍കുട്ടിക്കും ആവശ്യമെന്നും ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളും നേരിടേണ്ടി വരുമെന്നും അമല പോള്‍ പറഞ്ഞു.
ഗോസിപ്പുകളെ ഈ ഫീല്‍ഡില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും അതൊക്കെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഇതിനോടൊക്കെ വളരെ കൂളായി പൊരുതി നില്‍ക്കണമെന്നും അമല പോള്‍ വ്യക്തമാക്കി.