മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി രക്ഷയില്ല; നിയമം കര്‍ശനമാക്കുന്നു

റിയാദ്: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന സാഹചര്യത്തില്‍ സൗദി ട്രാഫിക് വിഭാഗം നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു.

ഇനി മുതല്‍ മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കുടുക്കുന്നതിന് പ്രധാന റോഡുകളിലെല്ലാം ക്യാമറ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് സൗദി ട്രാഫിക് വിഭാഗം.

സാഹിര്‍ എന്ന നിരീക്ഷണ സംവിധാനത്തിന്റെ പരിഷ്‌കരണം അവസാന ഘട്ടത്തിലായിരിക്കുകയാണ്.

സിഗ്‌നല്‍ ലംഘിക്കുന്നവരെയും അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും കണ്ടെത്താനായിരുന്നു ഇത്രയും നാള്‍ ക്യാമറ സംവിധാനം ഉപയോഗിച്ചിരുന്നത്.

ഇനി മുതല്‍ മൊബൈല്‍ ഉപയോഗിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരും ക്യാമറയില്‍ പതിയും.

പുതിയ പരിഷ്‌കരണം ഉടന്‍ നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

സൗദി ട്രാഫിക് മേധാവി മുഹമ്മദ് അല്‍ബസ്സാമിയാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.

Top