പട്ന: ബിഹാറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്തവരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യവുമായി മന്ത്രി. പഞ്ചായത്ത് മന്ത്രി രാജ് സമരത് ചൗധരിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന ഇലക്ഷന്‍ കമീഷന്‍ ഇത് സംബന്ധിച്ച് ഒരു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 38 ജില്ലകളിലായി 534 ബ്ലോക്കുകളിലായി 8,406 പഞ്ചായത്തുകളാണ് ബീഹാറിലുള്ളത്.