ഡല്‍ഹിയില്‍ സ്വന്തം കാറുകളില്‍ മാസ്‌കിടാതെ പോകുന്നവര്‍ക്ക് ഇനി 2000 രൂപ നഷ്ടമാകില്ല

ന്യൂഡല്‍ഹി: സ്വന്തം കാറുകളില്‍ മാസ്‌കിടാതെ പോകുന്നവര്‍ക്ക് ഇനി 2000 രൂപ നഷ്ടമാകില്ല. ഡല്‍ഹിയില്‍ സ്വകാര്യ കാറുകളില്‍ തിങ്കളാഴ്ച മാസ്‌ക് വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ്. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമം തുടരും. അതേസമയം, ഇവിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴത്തുക 2000 ത്തില്‍ നിന്ന് 500 ആയി കുറച്ചു.

കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Top