ഞായറാഴ്ച നീറ്റ് പരീക്ഷയ്ക്ക് എത്താത്തവര്‍ക്ക് വീണ്ടും അവസരം നല്‍കില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് ഞായറാഴ്ച എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.

നേരത്തെ, നീറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജികളാണ് ജസ്റ്റിസ് അശോക്ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തളളിയത്.

Top