ഇന്ന് മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം ; ലംഘിക്കുന്നവര്‍ക്ക് പിഴ 25,000 രൂപ വരെ

plastic-bags

മുംബൈ: ഇന്ന് മുതല്‍ മുംബൈയില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരും. നിരോധനം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷയും ലഭിക്കും. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ തിരികെ നല്‍കാനും മുംബൈ കോര്‍പ്പറേഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇതുസംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സക്വാഡുകളായിരിക്കും പരിശോധന നടത്തുക.

ആദ്യത്തെ തവണ പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 രൂപയും രണ്ടാം തവണ ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും മൂന്നാമത് ലംഘിക്കുന്നവര്‍ക്ക് 25,000 രൂപയുമാണ് പിഴ ശിക്ഷ. ഇതിനൊപ്പം മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കും.

Top