കൊച്ചി : മീസില്‍സ്, റുബെല്ല വാക്‌സിനേഷനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സാമൂഹികദ്രോഹികളെന്ന് മുഖ്യമന്ത്രി.
എതിര്‍പ്പിന് ശാസ്ത്രീയപിന്‍ബലമില്ലെന്നും തെറ്റായ പ്രചരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് യത്‌നത്തിന് തുടക്കം കുറിച്ച് പ്രതിരോധദൗത്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
എല്ലാവരും പ്രതിരോധദൗത്യവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്‌സിനേഷനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പറഞ്ഞു.