ന്യൂഡല്‍ഹി: ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ലോക്‌സഭാംഗം മനീഷ് തിവാരിയാണ് ആരോപണം ഉന്നയിച്ചത്. നിലവില്‍ 543 അംഗങ്ങളാണ് ലോക്‌സഭയില്‍ ഉള്ളത്. ഇത് ആയിരം ആക്കി ഉയര്‍ത്താന്‍ കേന്ദ്രം നീക്കം നടത്തുന്നു. വിശാല കൂടിയാലോചന ഇല്ലാതെ നീക്കം നടത്തരുതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
രാജ്യത്ത് വനിതാ സംവരണം നടപ്പാക്കണമെന്ന ആവശ്യം പല പാര്‍ട്ടികളും വളരെ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇപ്പോഴത്തെ ലോക്‌സഭാ സംഖ്യയില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആവശ്യം. 2024 ന് മുമ്പെങ്കിലും കേന്ദ്രത്തിന് ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാനായിരിക്കും കേന്ദ്ര നീക്കം.