ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ മൂന്നാം വാരാന്ത്യ കാര്‍ണിവലില്‍ കളികള്‍ക്കും, മത്സരങ്ങള്‍ക്കും, വിനോദ പരിപാടികള്‍ക്കുമൊക്കെയായി ബുര്‍ജ് പാര്‍ക്കൊരുങ്ങിയപ്പോള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.
ബുര്‍ജ് ഖലീഫയ്ക്ക് കീഴില്‍ സുഹൃത്തുക്കളുമൊത്ത് പ്രായഭേദമില്ലാതെ ദുബായ് നിവാസികള്‍ പാര്‍ക്കിലെത്തി.
പലതരത്തിലുള്ള പരിശീലന ഉപകരണങ്ങള്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിരുന്നു.
പരിശീലനത്തിനായി നിരവധി ട്രെയിനര്‍മാരും ഇവിടെ എത്തിയിട്ടുണ്ട്.
ആദ്യമായി ഫിറ്റ്‌നസ് പരിശീലനം നേടുന്നവരും വിദഗ്ദ്ധ ഉപദേശത്തിനായി എത്തിയവരും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.
ബോക്‌സിങ്, സൈക്ലിങ്, എയറോബിക്‌സ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി നിരവധി പരിപാടികള്‍ കാര്‍ണിവലിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണമായി.
കൂടാതെ കുട്ടികള്‍ക്കായി പ്രത്യേക സോണുകളില്‍ മത്സരങ്ങളും വിനോദ പരിപാടികളും നടന്നു.