‘എനിക്ക് ഭയമില്ല’, ബാഴ്‌സലോണയില്‍ ഭീകരതയ്‌ക്കെതിരെ ഒത്തുകൂടിയത് ആയിരങ്ങള്‍

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ ഭീകരതയ്‌ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങള്‍ ഒത്തുകൂടി.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിവിധ മേഖലകളില്‍ നിന്നുളള ആയിരങ്ങള്‍ ‘എനിക്ക് ഭയമില്ല’ എന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമുയര്‍ത്തി നഗരത്തില്‍ ഒത്തു ചേര്‍ന്നത്.

അടുത്ത ദിവസങ്ങളില്‍ ഇവിടെ ഉണ്ടായ രണ്ട് ആക്രമണങ്ങളിലുമായി 15ലേറെപ്പേര്‍ കൊല്ലപ്പെടുകയും 100ലേറപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണങ്ങളില്‍ ഇരയായവരുടെ കുടുംബാംഗങ്ങളും വിവിധ സന്നദ്ധ സംഘടനകളില്‍പ്പെട്ടവരും ഉള്‍പ്പെടെയാണ് രാജ്യത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുന്നയിച്ച് ഒത്തു ചേര്‍ന്നത്.

Top