പ്രളയക്കെടുതിയില്‍ ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി

കൊച്ചി: ഏറ്റവും വലിയ പ്രളയക്കെടുതിയാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മഴക്കെടുതിക്കൊടുവില്‍ മരണ വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇതില്‍ അടുത്ത ഭീതിയുളവാക്കുന്ന ഒന്നാണ്‌ ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങിയത്. ജഡം അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ രോഗങ്ങള്‍ പടരുംമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍.

പെരിയാറിലെ വെളളമിറങ്ങിയപ്പോള്‍ എറണാകുളം പെരുമ്പാവൂരിനടുത്ത് പശുവും പോത്തും എരുമയും അടക്കം നിരവധി വളര്‍ത്തു മൃഗങ്ങള്‍ ചത്തു കിടക്കുകയായിരുന്നു. അഴുകിത്തുടങ്ങിയിരിക്കുന്നു ജഡങ്ങള്‍ പലതും പ്രളത്തില്‍ ഒഴുകി വന്ന് അടിഞ്ഞതാണ്. വീടുകളിലെ വളര്‍ത്തു മൃഗങ്ങള്‍ പലതും ചത്തിരിക്കുന്നു. മുറ്റത്ത് കെട്ടിയിട്ടിരുന്നവയാണ് വെളളം ഇരച്ചുകയറിയപ്പോള്‍ മുങ്ങിച്ചത്തത്. നായ്ക്കളെ മാത്രമാണ് ചിലര്‍ക്ക് രക്ഷിക്കാനായത്.

അഴുകിത്തുടങ്ങിയ ഇവയെ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ പലതരം രോഗങ്ങളായിരിക്കും പടരുക. പ്രളയക്കെടുതിക്ക് ശേഷം അടുത്ത പ്രതിസന്ധിയായിരിക്കും ഇത് എന്നാണ് പലരും വ്യക്തമാക്കുന്നത്. വെള്ളം പൂര്‍ണ്ണമായും ഇറങ്ങുന്നതോടെ ഇതു പോലുള്ള കുടുതല്‍ ചിത്രങ്ങള്‍ കാണേണ്ടി വരുംമെന്നാണ് ഈ സാഹചര്യം സൂചിപ്പിക്കുന്നത്.

Top