ഞങ്ങള്‍ ഝാന്‍സി റാണിയുടെയും മാതാ ജിജാവുവിന്റെയും മക്കളാണ്; വന്‍ പ്രതിഷേധം

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈ ആസാദ് മൈതാനിയില്‍ നടന്ന പ്രതിഷേധത്തില്‍ വന്‍ ജനപങ്കാളിത്തം. സ്ത്രീകളടക്കം ആയിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗര റജിസ്റ്റര്‍, ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഉറുദു കവിയായ ഫെസ് അഹമ്മദ് ഫൈസിന്റെ പ്രശസ്ത കവിതയായ ‘ഹം ദേഖേങ്കേ’ (ഞങ്ങള്‍ കാണും) ആലപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പൗരത്വ പ്രതിഷേധങ്ങളില്‍ ഇപ്പോള്‍ പ്രധാന സാന്നിധ്യമാണ് ഈ കവിത. ‘ഞങ്ങള്‍ ഝാന്‍സി റാണിയുടെയും മാതാ ജിജാവുവിന്റെയും മക്കളാണ്’ എന്ന മുദ്രാവാക്യമാണ് സ്ത്രീകള്‍ ഉയര്‍ത്തുന്നത്.

മഹാരാഷ്ട്രയിലെ ദേശീയ സഖ്യമാണ് ഈ മഹാ മോര്‍ച്ചാ പ്രതിഷേധം സംഘടിപ്പിച്ചത്. റിട്ട. ജസ്റ്റിസ് കൊല്‍സി പട്ടീല്‍, സിനിമാതാരം സുശാന്ത് സിങ്, സമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസീം അസ്മി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Top