ഫിലിപ്പീൻസിനെ വിഴുങ്ങി ‘കായി ടക്ക്’ കൊടുങ്കാറ്റ് ; തുറമുഖങ്ങളിൽ കുടുങ്ങി ജനങ്ങൾ

മാറ്റ്നോഗ്: ഫിലിപ്പീൻസിൽ കനത്ത നാശനഷ്ടം വിതച്ച് ‘കായി ടക്ക്’ കൊടുങ്കാറ്റ് വീശിയടിച്ചു.

ക്രിസ്മസിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്ന ആയിരക്കണക്കിന് ആളുകളാണ് വീടുകൾ നഷ്ടമായി ദുരിതത്തിലായത്.

ഫിലിപ്പീൻസിന്റെ കിഴക്കൻ ദ്വീപിൽ കൊടുങ്കാറ്റിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു.

മണിക്കൂറിൽ ഏകദേശം 90 കിലോമീറ്ററിൽ (56 മൈൽ) വീശിയടിച്ച കായി ടക്ക് കൊടുങ്കാറ്റ് കനത്ത നാശനഷ്ടമാണ് സൃഷ്ടിച്ചത്.

സെന്റർ ഫിലിപ്പീൻസിൽ ഫെറി സേവനങ്ങൾ നിർത്തലാക്കിയതിനാൽ 15,500 യാത്രക്കാർ കുടുങ്ങികിടപ്പുണ്ട്.

മൂന്ന് ദിവസമായി ഞാൻ എവിടെ കുടുങ്ങി കിടക്കുന്നുവെന്നും , ക്രിസ്മസ് വേളയിൽ എനിക്ക് വീട്ടിലേയ്ക്ക് പോകണമെന്നും , അതിനായി സർക്കാർ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയാണെന്നും മാറ്റ്നോഗിലെ സോറോഗൊൻ കിഴക്കൻ പ്രവിശ്യയിലെ തുറമുഖത്ത് അകപ്പെട്ട 55 വയസ്സുകാരനായ എലിയാക്വിൻ പിലപ്പിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

കുടുങ്ങികിടക്കുന്നവർക്ക് ഭക്ഷണം ദിവസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ഭക്ഷണം നൽകിയതെന്നും , ചിലരുടെ കൈയിൽ ആവശ്യത്തിനുള്ള പണം ഇല്ലെന്നും ചിലർ പറഞ്ഞു. ക്രിസ്മസ് അവധി ദിനങ്ങളായതിനാൽ കത്തോലിക്ക് ഫിലിപ്പീൻസിൽ തിരക്കേറിയ സമയമാണ് ഇപ്പോൾ.

ഫിലിപ്പീൻസിൽ മൂന്നാമത്തെ വലിയ ദ്വീപായ ശമറിൻറെ വടക്കൻ ഭാഗത്ത് കൊടുങ്കാറ്റ് ശക്തമായി ആഞ്ഞടിച്ചിരുന്നു. തുടർന്ന് 87,700 ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു.

ശമറിൽ വീശിയ കാറ്റിന്റെ ഭാഗമായി അടുത്തുള്ള ലെയ്റ്റ ദ്വീപിൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായതായി അധികൃതർ റിപ്പോർട്ട് വ്യക്തമാക്കി.

4.5 ദശലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപുകൾ നാല് വർഷം മുൻപ് സൂപ്പർ ടൈഫൂൺ ഹൈയൻ കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് 7,350ത്തിൽ പരം ആളുകൾ മരണപ്പെട്ടിരുന്നു.

മൽസ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും നിർദേശം നൽകി. കാറ്റിന്റെ ശക്തി കുറയുന്നുണ്ടെങ്കിലും കനത്ത മഴ നിലനിൽക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Top