ഭീഷണി പരാതി; ജയില്‍ വകുപ്പ് പറയുന്നത് തെറ്റെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍

കൊച്ചി: ജയിലില്‍ ഭീഷണിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് അഭിഭാഷകന്‍. സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഴുതി നല്‍കിയതെന്നും ജയില്‍ വകുപ്പ് പറയുന്നത് തെറ്റെന്നും സ്വപ്നയുടെ അഭിഭാഷകന്‍ സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു. കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് എഴുതി നല്‍കിയതെന്നും സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന സ്വപ്നയുടെ നിലപാട് ഉദ്ധരിച്ചാണ് ഡിഐജിയുടെ കണ്ടെത്തല്‍. സ്വപ്നയെ പാര്‍പ്പിച്ച മറ്റ് ജയിലുകളിലെയടക്കം കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.

Top