ലണ്ടന്‍: ഇന്ത്യക്കാരനായ യോഗ ഇന്‍സ്ട്രക്ടറുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയ തട്ടിപ്പു സംഘം 12,000 പൗണ്ട് തട്ടിയെടുത്തു.
ഇദ്ദേഹം ഫേയ്‌സ്ബുക്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിരുന്നു.
ആ വിവരങ്ങള്‍ ചോര്‍ത്തിയ സംഘം, ഓണ്‍ലൈന്‍ ചൂതാട്ട വെബ്‌സൈറ്റിലേക്കാണ് പണം കൈമാറിയിരിക്കുന്നത്.
110 ഓളം ഇടപാടുകളാണ് ഈ തട്ടിപ്പു സംഘം നടത്തിയത്.
ഒടുവില്‍ തട്ടിപ്പ് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് യോഗ ഇന്‍സ്ട്രക്ടര്‍ ബാങ്കില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് റദ്ദാക്കി.
ഫേയ്‌സ്ബുക്കില്‍ സൂക്ഷിച്ചിരുന്ന അക്കൗണ്ട് വിവരങ്ങള്‍ ഉടനടി ഒഴിവാക്കാന്‍ ബാങ്ക് അധികൃതര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.