തിരുവനന്തപുരം :കെ ടി ജലീല്‍ എം എല്‍ എയ്‌ക്കെതിരെ വാട്ട്‌സാപ്പില്‍ ഭീഷണി സന്ദേശം. തനിക്ക് വന്ന ഭീഷണി സന്ദേശം ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
മതത്തെ മറയാക്കി തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി.
‘ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്സ് അപ്പ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്. മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്ന് വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ജലീലേ ഒരു കാര്യം ഓര്‍ത്തോ, ഇസ്ലാമിനെയും, തത്വസംഹിതകളെയും പരസ്യമായും രഹസ്യമായും അവഹേളിച്ച തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെയായിരിക്കും(തന്നെ ഉന്തിയിട്ട് കൊല്ലുകയാണ് ഉണ്ടാവുക)’- എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.